Sabarimala Mandala-Makaravilak pilgrimage period 2020-21 male nurses are required-Apply - thozhilvartha.co.in

(തൊഴിൽവാർത്ത.കോ.ഇൻ-Find Ur Jobs Here)

Sabarimala Mandala-Makaravilak pilgrimage period 2020-21 male nurses are required-Apply

During the Sabarimala Mandala Pooja-Makaravilak pilgrimage period 2020-21, four male nurses (on daily pay) are required to supervise the Emergency Medical Aid Centers (EMCs) from Pampa to Sannidhanam jointly operated by the District Administration, Health Department, Forest Department and Devaswom Board.
പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്
2020-21 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് സംയുക്തമായി പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലെ (ഇ.എം.സി) സൂപ്പര്‍വൈസറായി നാലു പുരുഷ നേഴ്സുമാരെ (ദിവസ വേതനത്തില്‍) ആവശ്യമുണ്ട്. അംഗീകൃത കോളജില്‍ നിന്നും ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പാസായിട്ടുള്ളവരും, കേരളാ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (എ.എച്ച്.എ) എ.സി.എല്‍. എസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഫോണ്‍, ഇ മെയില്‍ ഐഡി, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം [email protected] എന്ന മെയിലില്‍ ഈ മാസം(november) ഒന്‍പതിന് വൈകുന്നേരം അഞ്ചിന് മുന്‍പായി അയക്കണം. ഫോണ്‍: 9495549794
District Information Office Pathanamthitta
Reference


No comments:

Post a Comment